തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കരായ നഴ്സിംഗ് വിദ്യാർഥികൾക്ക് പഠനത്തിൽ കരുത്തേകുന്ന പദ്ധതിക്ക് വേൾഡ് മലയാളി കൗൺസിൽ തിരുവനന്തപുരത്ത് തുടക്കം കുറിച്ചു.
ഒരു കോടി രൂപയുടെ ഗ്ലോബൽ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 25 നഴ്സിംഗ് വിദ്യാർഥികൾക്ക് ഓരോ ലക്ഷം രൂപ വീതം സ്കോളർഷിപ്പ് വിതരണം ചെയ്തു.